Monday 19 March 2012

വാഹനങ്ങള്‍ , വിദേശമദ്യം വില കൂടും

രു: കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥന ബജറ്റിലും വാഹനങ്ങളുടെ നികുതി ഉയര്‍ത്തി. 5 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 6%വും 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8%വും 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10%വും 15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15%വുമാണ് പുതിയ നികുതി.
ബീഡി ഒഴികെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി 12.5%ത്തില്‍ നിന്ന് 15%മാക്കി. വിദേശ മദ്യത്തിന്റെ നികുതിയും കൂട്ടി. പാന്‍മസാലകള്‍ , പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയ്ക്കും വില കൂടും.
തുണി, ബാഗുകള്‍ , കാലിത്തീറ്റ, ചുക്ക്കാപ്പിപ്പൊടി, എണ്ണ, മൈദ, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുറയും. ഉഴുന്ന്, പയര്‍വര്‍ഗങ്ങള്‍ , കടല, വറ്റല്‍മുളക് എന്നിവയുടെ നികുതി ഒരു ശതമാനമായി കുറച്ചു. തേനീച്ചപ്പൊടി, ആശുപത്രിയില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ , ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റ്, വാല്‍വ് എന്നിവയുടെ വിലയും കുറയും.

2 comments: